കണ്ണൂർ പാനൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ, ജാതിക്കൂട്ടം സ്വദേശി ഷഫാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലിക്കണ്ടി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്. കാണാതായ ചെറുപറമ്പ് സ്വദേശി സിനാനെ കണ്ടെത്താനായി ഇന്നും തിരച്ചിൽ തുടരും. ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 300 ഓളം പേരെ ഇതിനകം മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
Related News
കൊച്ചി മെട്രോ സർവീസ് നീട്ടി; ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്ക്
കൊച്ചി മെട്രോ സർവീസ് നീട്ടി. ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വർദ്ധനവും യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. രാത്രി 9മണിക്കും 10മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സർവീസ് ആരംഭിച്ചിരുന്നത്. (kochi metro service extended) അതേസമയം, കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ ഇന്ന് കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസ് […]
പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരസമരം സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഈശ്വര്‍
പൗരത്വ ഭേദഗതി നിയമം മുസ്ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അയ്യപ്പ ധർമ്മ സേന നേതാവ് രാഹുൽ ഈശ്വർ . പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ല, പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശം ആണെന്നും നിയമത്തിൽ ഒരു മതങ്ങളുടെയും പേര് പരാമർശിക്കാൻ പാടില്ലായിരുന്നെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്താം തിയ്യതി മലപ്പുറം ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു.
വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്
വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനം ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെയാണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവാ സുരേഷ് പിടിച്ചത്. വനംവകുപ്പ് നിയമം അനുസരിച്ചുള്ള സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമാണിത്. അടുത്തിടെ പാമ്പ് കടിയേറ്റ വാവ അദ്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നംവകുപ്പ് നിയമങ്ങള്‍ അനുസരിച്ചല്ല സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്. സേഫ്റ്റിബാഗും ഹുക്കും ഉപയോഗിച്ചാണ് വാ