എന്‍.ഡി.എയും ബി.ജെപിയും വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ട്വീറ്റ്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൗക്കിദാര്‍ നരേന്ദ്രമോദി എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.
Related News
ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര് മരിച്ചു
മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര് മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെയാണ് അപകടം. നാല് പേരെ കാണാനില്ല. ആറ് പേരെ രക്ഷപ്പെടുത്തി. ഭോപ്പാലിലെ ഘട്ലാപുര ഖട്ടിലാണ് അപകടമുണ്ടായത്. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
കൂടത്തായ് കൊലപാതകം; ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകങ്ങൾക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന നിഗമനത്തിലാണ് അന്വേഷണ സംഘം. ജോളിയും മാത്യുവിനെയും ഇന്ന് തന്നെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആദ്യഘട്ടം ചോദ്യംചെയ്യൽ പൂർത്തിയാക്കിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികളും കൂടുതൽ ചോദ്യംചെയ്യലുമാണ് ഇന്ന് നടത്തുക. ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ […]
അസം നിയമസഭ തെരഞ്ഞെടുപ്പ്; നാളെ മുതൽ പ്രിയങ്കയുടെ പ്രചാരണം
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിൽ പ്രിയങ്ക പ്രചാരണത്തിന് നേതൃത്വം നൽകും. ഗുവാഹത്തിയിലെത്തുന്ന പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഖിംപുരിലേക്ക് പുറപ്പെടും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് അസമിലെ വടക്കൻ ഭാഗങ്ങൾ. 2019ൽ സി.എ.എക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ, ജനവികാരം സർക്കാറിനെതിരായതോടെ […]