Football

അഞ്ച് പുതിയ ക്ലബുകൾ കൂടി ഐലീഗിലേക്ക്

വരുന്ന സീസൺ മുതൽ ഐലീഗിൽ അഞ്ച് ടീമുകൾ കൂടി കളിക്കും. ലീഗിനെ കുറച്ചുകൂടി ശക്തമാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഒപ്പം, ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെഡറേഷൻ കപ്പ് പുനരാരംഭിക്കാനും എഐഎഫ്എഫ് തീരുമാനിച്ചു. കർണാടക ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സത്യനാരായണൻ എം ആണ് എഐഎഫ്എഫിൻ്റെ പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി.

ഉത്തർ പ്രദേശിലെ വാരണാസിയിലെ വൈഎംഎസ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, പഞ്ചാബിലെ ഭൈനി സാഹിബ് വില്ലേജിലുള്ള നംധാരി സീഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, കർണാടക ബെംഗളൂരുവിലെ നിമിഡ സ്പോർട്സ് ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡൽഹിയിലെ കോൺകറ്റെനറ്റ് അഡ്‌വെസ്റ്റ് അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ്, ഹരിയാന അംബാലയിലെ ബങ്കർഹിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലം സമർപ്പിച്ചത്.