കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അശ്വിൻ എൻഡോസൾഫാൻ വിഷയമാക്കി ചിത്രീകരിച്ച വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Related News
ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 12 വരെ തെക്ക് പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
‘ബ്രഹ്മപുരത്ത് മമ്മുട്ടിയുടെ കെയര്‍ ആന്റ് ഷെയറിന്റെ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു’; വിദഗ്ധ സംഘം സജ്ജമെന്ന് മമ്മൂട്ടിയുടെ പി ആർ ഒ
മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നിർദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്നലെ മുതല്‍ സൗജന്യ പരിശോധന തുടങ്ങിയിരിക്കുകയാണ്.മൂന്നു ദിവസങ്ങളില്‍ മെഡിക്കൽ സംഘം മരുന്നുകളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മാസ്കുകളുമായി ഒരോ വീടിനടുത്തേക്കെത്തും. മമ്മൂട്ടിയെ കുറിച്ചും നടന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും കുറിപ്പ് പങ്കുവെക്കുകയാണ് മമ്മൂട്ടിയുടെ പി ആർ ഒ ആയ റോബർട്ട് കുര്യാക്കോസ്. റോബര്‍ട്ട് കുര്യാക്കോസിന്റെ കുറിപ്പ് […]
സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 11,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 പേർ മരിച്ചു. 24 മണിക്കൂറിനിടെ 18,849 പേർ രോഗമുക്തി നേടി. 11.6 % ആണ് ടിപിആർ. ( kerala reports 11196 covid cases ) തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂർ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂർ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസർഗോഡ് 148 എന്നിങ്ങനേയാണ് […]