Kerala

ശബരി എക്സ്പ്രസിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ അകത്തിരുന്നു; ഒടുവിൽ പൂട്ട് പൊളിച്ച് പുറത്തിറക്കി

തീവണ്ടിയുടെ ശുചിമുറി പൂട്ടി വീണ്ടും യാത്രക്കാരൻ അകത്തിരുന്നു. ശബരി എക്സ്പ്രസിലെ ശുചിമുറി പൂട്ടി യാണ് യാത്രക്കാരൻ അകത്തിരുന്നത് . ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശുചിമുറിയിൽ കയറി അടച്ചിരിന്നത്. ഒടുവിൽ പൂട്ട് പൊളിച്ചാണ് ഷൊർണൂർ റെയിൽവെ പൊലീസ് ഇയാളെ പുറത്തിറക്കിയത്. സംസാരശേഷിയില്ലാത്തയാളാണ് ട്രെയിനിലെ ശുചിമുറിയിൽ കയറിയിരുന്നതെന്നും ഇയാളെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്സ്പ്രസിലും സമാനമായ രീതിയിൽ പരിഭ്രാന്തി പരത്തി ശുചിമുറിയിൽ യുവാവ് അടച്ചിരുന്നു. വാതിൽ കുത്തിപ്പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. കാസർഗോഡ് ഉപ്പള സ്വദേശിയായ യുവാവ് കാസർഗോഡ് നിന്നാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറിയത്. ട്രെയിൻ മുന്നോട്ടു നീങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ശുചി മുറിയിൽ അടച്ചിരിപ്പായി.

ആർ.പി.എഫ് ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഹിന്ദിയിലായിരുന്നു മറുപടി നല്‍കിയിരുന്നത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ പുറത്തിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഓട്ടോമാറ്റിക്ക് ഡോര്‍ സംവിധാനം ആയതിനാല്‍ തന്നെ പൊളിച്ച് അകത്തുകയറുക ആദ്യം അസാധ്യമായിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ വെച്ച് വാതില്‍ പൊളിച്ചാണ് ഇയാളെ റെയില്‍വേ പൊലീസ് പുറത്തിറക്കിയത്.