Entertainment Uncategorized

ലൂസിഫറിലെ ആരും കാണാത്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും ഭേദിച്ചാണ് സിനിമയുടെ കുതിപ്പ്. ഒരു സംവിധായകന്‍ എന്നതിലുപരി മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായ തനിക്ക് സിനിമ ഇഷ്ടമായെന്നും ഇനി പ്രേക്ഷകരയ നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന മോഹന്‍ലാലില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സുരക്ഷിതരായിരുന്നു.

മുണ്ടുടുത്ത് മീശ പിരിച്ചുള്ള മോഹന്‍ലാലിന്‍റെ വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇതിനിടെയാണ് ലൂസിഫറിലെ ഡിലീറ്റ് ചെയ്ത സീന്‍ പങ്കുവെച്ച് പൃഥ്വിരാജ് രംഗത്തെത്തിയത്. ഡിലീറ്റ് ചെയ്തെങ്കിലും, അതൊരു കിടിലന്‍ മാസ് സീനാണെന്നാണ് പറഞ്ഞ ആരാധകര്‍, സീന്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.