മ്യാന്മറിൽ തുടർ ഭൂചലനം. റിക്ടർ സ്കെയിലിൽ 4നു മുകളിൽ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇന്നലെ അർദ്ധരാത്രിയോടെ മ്യാന്മറിലുണ്ടായത്. രാത്രി 11.57, 2.52 എന്നീ സമയങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്. ആദ്യ ഭൂചലനത്തിൻ്റെ തീവ്രത 4.4ഉം രണ്ടാം ഭൂചലനത്തിൻ്റെ തീവ്രത 4.2മാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. മ്യാന്മറിലെ യാൻഗോണായിരുന്നു രണ്ട് ഭൂചലനങ്ങളുടെയും പ്രഭവസ്ഥാനം.
Related News
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രാജിവയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഗോതബയ രജപക്സെ. മന്ത്രി ജോണ്സണ് ഹെര്‍ണാണ്ടോ ആണ് പ്രസിഡന്റിന് വേണ്ടി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണ് എന്നാണ് പ്രസിഡന്റിന്റെ നിലപാട്. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ശ്രീലങ്കന്‍ ഫ്രീംഡം പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. രാജ്യത്തെ പ്രതിസന്ധിയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി വക്താവ് ദുമിന്ത ദിനസാകെ പ്രതികരിച്ചു. തന്റെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയെ സ്ഥാനത്തുനിന്നും പുറത്താക്കിയതിന് […]
ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി; യെമനിൽ വ്യോമാക്രമണം
ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ.യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ അരാംകോ എണ്ണ സംഭരണികൾക്കു തീ പിടിച്ചിരുന്നു. തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നൽകിരുന്നു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും […]
‘പരീക്ഷ എഴുതാൻ പാടില്ല’ അഫ്ഗാനിൽ പെൺകുട്ടികൾക്ക് പരീക്ഷാ വിലക്ക്
അഫ്ഗാനിലെ വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം വിലക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്ക് കത്ത് നൽകി. അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നു കത്തിൽ മുന്നറിയിപ്പ് നൽകുന്നു.(Taliban warn women can’t take entry exams at universities) കഴിഞ്ഞ ഡിസംബറിൽ കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്നതിന് താലിബാൻ ഭരണകൂടം പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. പെൺകുട്ടികൾ പഠിക്കുന്ന […]