കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് നിലനില്‍ക്കില്ലെങ്കില്‍ അത് റദ്ദാക്കാന്‍ ഹരജി നല്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
Related News
കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താന് ഒറ്റപ്പെട്ടു
കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താന് ഒറ്റപ്പെട്ടു. ഇന്ത്യയും പാക്കിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ നിലപാടെടുത്തതായാണ് സൂചന. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. യു എസ്, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ ഇന്ത്യന്‍ നീക്കം ചർച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക യു.എന്‍ രക്ഷാ സമിതി യോഗത്തിലാണ് പാക്കിസ്താന് തിരിച്ചടി നേരിട്ടത്. പാകിസ്താന്റെ […]
സൗരോര്‍ജ നഗരമാകാനൊരുങ്ങി തിരുവനന്തപുരം; സൗരോര്‍ജ പാളികള്‍ സ്ഥാപിക്കുന്നു
തിരുവനന്തപുരം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തലസ്ഥാനം. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒയും ജർമൻ കൺസൾട്ടൻസി അധികൃതരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.കേന്ദ്രപാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോര്‍ജ നഗര പദ്ധതി. കേന്ദ്രവിഹിതം എത്രയെന്നത് രണ്ടാഴ്ചയ്ക്കം തീരുമാനിക്കും. തലസ്ഥാന നഗരത്തിന് വേണ്ട വൈദ്യുതി പൂര്‍ണമായി സൂര്യനില്‍ നിന്ന് […]
വർഗീയ പാർട്ടിക്കൊപ്പം പോകില്ല; രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും ബി.ജെ.പിയോട് സഹകരിക്കില്ല: മായാവതി
ബി.ജെ.പിയുമയി ഒരുതരത്തിലുള്ള സഖ്യത്തിനും ഒരുക്കമല്ലെന്ന് മായാവതി. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബി.ജെ.പിയുടെ കൂട്ട് പിടിക്കില്ലെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞു. സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കണമെന്ന് മായാവതി ആഹ്വാനം ചെയ് തതിന് പിന്നാലെയാണ് അവർ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ബി.ജെ.പിയെ പോലൊരു വർഗീയ പാർട്ടിയുമായി സഹകരിക്കുന്നതിലും നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി അഭിപ്രായപ്പെട്ടു. ‘ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്.പിക്ക് സാധിക്കില്ല. […]