എറണാകുളത്ത് ഗുഡ്സ് വാഗണിന്റെ ലോക്ക് വേർപ്പെട്ടു. പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് വാഗണിന്റെ ലോക്കാണ് വേർപ്പെട്ടത്. എഞ്ചിൻ ഘടിപ്പിച്ച ഭാഗം മുന്നോട്ടു പോവുകയും വേർപെട്ട ബോഗികൾ പാളത്തിൽ കിടക്കുകയും ചെയ്തു. ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂട്ടുകൾ പൊട്ടിയതാണ് കാരണം. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറുകൾ പരിഹരിക്കുകയാണ്.
Related News
‘താഴ്ന്ന ജാതിക്കാർക്ക് കുളിക്കാനുള്ളതല്ല ക്ഷേത്രക്കുളം’; കുളത്തിൽ കുളിക്കാൻ പോയ ദലിത് ബാലന് ക്രൂര മർദ്ദനം
എഴുപുന്ന ശ്രീ നാരായണ ക്ഷേത്ര കുളത്തിന് സമീപം മാർച്ച് ആറിന് രാവിലെയാണ് സംഭവം നടന്നത്ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോയ ദലിത് ബാലന് മുൻ റയിൽവെ പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂര മർദ്ദനമേറ്റതായി പരാതി. ആലപ്പുഴ എഴുപുന്നയിലാണ് സംഭവം. താഴ്ന്ന ജാതിക്കാർക്ക് കുളിക്കാനുള്ളതല്ല ക്ഷേത്രക്കുളം എന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. എഴുപുന്ന ശ്രീ നാരായണ ക്ഷേത്ര കുളത്തിന് സമീപം മാർച്ച് ആറിന് രാവിലെയാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിയും കാഴ്ച വൈകല്യവുമുള്ള […]
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവം; പൊലീസിന് മുന്നിൽ ഹാജരാകാതെ വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസിന് മുന്നിൽ ഹാജരാകാതെ നടൻ വിനായകൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ വിനായകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞദിവസം എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും വിനായകൻ എത്തിയില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളുമായി മുന്നോട്ട് നീങ്ങാനാണ് പൊലീസ് തീരുമാനം. വിനായകനെ വിണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകന് എതിരെ […]
കൊവിഡ് ചികിത്സാ നിരക്ക് ഉടന്‍ ഏകീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. ‘സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് അനുവദിക്കാനാകില്ല. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കണം.’ കോടതി നിര്‍ദേശിച്ചു. പിപിഇ കിറ്റുകള്‍ക്കും ഓക്സിജനുമായി അറുപതിനായിരത്തില്‍ അധികം രൂപ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും കോടതി പരാമര്‍ശം. ബെഡുകളുടെയും ഓക്സിജന്റെയും ലഭ്യത സാധാരണക്കാര്‍ അറിയുന്നില്ല. ടോള്‍ ഫ്രീ നമ്പര്‍ വഴി ഇത് […]