ആലപ്പുഴയിലെ വ്യാജ ഡിഗ്രി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ . ആരോപണ വിധേയനായ നിഖിൽ തോമസ് എം.കോമിന് പഠിക്കുന്ന കായംകുളം എംഎസ്എം കോളജിൽ ഇന്ന് കെഎസ് യു പഠിപ്പ് മുടക്കി സമരം നടത്തും. നിഖിൽ തോമസിന് പ്രവേശനം നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു എംഎസ്എഫ് മുന്നണി നേതൃത്വം നൽകുന്ന കോളജ് യൂണിയൻ ഇന്ന് കോളജിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ് യുവിന്റെ ആരോപണം. ആരോപണ വിധേയനായ നിഖിലിന്റെ ഡിഗ്രി വിവരങ്ങള്‍ കോളജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും കെഎസ്യു പരാതി നല്കി.
മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനു പിന്നാലയൊണ് ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം ഉയരുന്നത്. കായംകുളം എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ് ആരോപണവിധേയനായ നിഖില്‍ തോമസ്. വിവാദത്തിന് പിന്നാലെ എസ്എഫ്ഐ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നിഖിലിനെ നീക്കി.