റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ക്കെതിരെ അനില്‍ അംബാനി നല്കിയ മാന നഷ്ടകേസ് പിന്‍വലിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും നല്കിയ കേസാണ് പിന്‍വലിക്കുന്നത്. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലാണ് അനില്‍ അംബാനി മാന നഷ്ടകേസ് നല്‍കിയിരുന്നത്.
