കൊവിഡ് സെന്ററിലെ പീഡനത്തെ തുടർന്ന് മൂന്ന് വർഷമായി ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മൂഴിയാർ സ്വദേശി പ്രദീപിനെയാണ് പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മൂഴിയാറിലെ കൊവിഡ് സെൻ്ററിൽ പ്രതി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
Related News
ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു: പ്രതിഷേധവുമായി നഴ്സുമാർ
നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം, ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിക്ക് മാനേജ്മെന്റ് ആവശ്യപ്പെട്ടതായി പരാതി. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നില്ല അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് […]
‘ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നിൽക്കും’; വീണ ജോർജിനോട് രാഹുൽ മാങ്കൂട്ടത്തിൽ
പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വിമർശനങ്ങളോട് ആരോഗ്യമന്ത്രി വീണ ജോർജ് സഹിഷ്ണുതയും പക്വതയും കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഈഗോ വെടിഞ്ഞാൽ പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നും ഒന്നിച്ച് കോവിഡ് മഹാമാരിയെ നേരിടാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘ഈ സർക്കാരിന് കോവിഡ് പ്രതിരോധങ്ങൾക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്. കേരളത്തിന്റെ നിയമസഭയ്ക്ക് ക്രിയാത്മകമായ ചർച്ചകളുടെ ഒരു വലിയ പാരമ്പര്യവും, പൈതൃകവുമുണ്ട്. ആ ചർച്ചകളെ ഉൾക്കൊള്ളുവാൻ തയ്യാറാകാത്ത മനസ്സ് നല്ലതല്ല’ രാഹുൽ പറഞ്ഞു. കുറിപ്പ് വായിക്കാം ബഹുമാനപ്പെട്ട […]
‘മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ട’; ഭയമില്ല, ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി
ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാര്‍ത്താസമ്മേളനത്തിലൂടെ നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. (cm pinarayi vijayan replay to governor arif muhammed khan) പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന് എന്ന് […]