Sports

അടുത്ത ലോകകപ്പില്‍ മെസിയില്ല; 2026 ലോകകപ്പില്‍ കളിക്കില്ലെന്ന് താരം

അടുത്ത ലോകകപ്പിന് താനുണ്ടാകില്ലെന്ന് ഉറപ്പിച്ച് ലോക ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസി. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് വിജയം ജീവിതത്തിലെ ഏറ്റവും അവസ്മരണീയ ഒന്നാണെന്ന് താരം പറഞ്ഞു . 2026 ലോകകപ്പില്‍ മാന്ത്രികത തീര്‍ക്കാന്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പിച്ചത്തോടെ നിരാശയിലാണ് ആരാധകര്‍. അമേരിക്കയും കാനഡയുമാണ് അടുത്ത ലോകകപ്പിന് വേദിയാവുന്നത്.

പി എസ് ജി വിട്ട് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമിയിലേക്ക് ചെക്കറിയ മെസ്സി കരിയറിന്റെ അവസാന ഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത് ഉറപ്പിക്കുകയാണ് ലോകം.

അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍മിയാമിയുമായി മെസി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. പണത്തിന് വേണ്ടിയല്ല താന്‍ ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹം അറിയിച്ചു. പണമുണ്ടാക്കാന്‍ ആണെങ്കില്‍ തനിക്ക് അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയാല്‍ മതിയായിരുന്നു. പണത്തിന് വേണ്ടിയായിരുന്നേല്‍ അത് മതിയായിരുന്നു. പണം മുന്നില്‍ കണ്ടല്ല, മറിച്ച് മറ്റ് എവിടെയെങ്കിലും പോയി കളിക്കണം എന്നതായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എഫ്സി ബാഴ്‌സലോണ വിടേണ്ടി വന്ന താരം പിന്നീടുള്ള രണ്ടു വര്‍ഷം ഫ്രാന്‍സില്‍ പാരീസ് സെയിന്റ് ജെര്‍മെയ്നിന്റെ തട്ടകത്തിലായിരുന്നു. രണ്ടു വര്‍ഷമായിരുന്നു ക്ലബ്ബുമായി താരത്തിന്റെ കരാര്‍. ഈ വര്‍ഷം അവസാനിച്ച കരാര്‍ നീട്ടാന്‍ പിഎസ്ജി നേരത്തേ തയാറെടുത്തിരുന്നു. നിരന്തരമായ ചര്‍ച്ചകളും നടത്തിയി. താരത്തെ ക്യാമ്പ്‌നൗവിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി ബാഴ്‌സയും ചരടുവലി ശക്തമാക്കി. ഇതിനിടെ, സൗദി ക്ലബ് അല്‍ ഹിലാലും രംഗത്തെത്തി. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമി രണ്ടു വര്‍ഷം മുന്‍പ് തന്നെ മെസിയില്‍ നോട്ടമിട്ടിരുന്നു.