കണ്ണൂരിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ.സുധാകരൻ. പരമ്പരാഗത ഇടത്പക്ഷ വോട്ടുകൾ അടക്കം ഇത്തവണ യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടു. ശബരിമല വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടുകൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എക്സിറ്റ് പോളുകളെ പൂർണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
Related News
ആറ്റുകാൽ പൊങ്കാല; ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ
ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇക്കൊല്ലം പങ്കെടുക്കുന്നത് 743 കുട്ടികൾ. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്.(Attukal pongala 2023 743 boys will participate in kuthiyottam) 743 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്നത്. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്. പൊങ്കാല ദിവസം […]
‘അതിര്‍ത്തിയിലേക്ക് ഇനി സേനയെ അയക്കില്ല’
ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുമെന്ന് ഇരുരാഷ്ട്രങ്ങളുടേയും സംയുക്ത പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലെ ആറാമത്തെ കമാന്റർതല ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയക്കില്ലെന്നും പ്രസ്തവാനയില്‍ വ്യക്തമാക്കി. തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. എല്ലാ പട്രോള്‍ പോയിന്റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചെെനയുമായുള്ള ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു. ഏഴാമത് കോർ കമാണ്ടർതല ചർച്ച ഉടൻ നടത്തും. വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിലെ ധാരണകൾ നടപ്പിലാക്കും. ഏക പക്ഷീയ നീക്കങ്ങൾ ഉണ്ടാകില്ലെന്നും സംയുക്ത […]
യാത്രാ മാർഗരേഖയിൽ മാറ്റം; നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല
യാത്രാ മാർഗരേഖയിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. കൊവിഡ് പോസിറ്റീവ് ആണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സയും ഐസൊലേഷനും പൊതുവായ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നേരത്തെ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം […]