Kerala

എ.ഐ കാമറ, കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നു; വി ഡി സതീശൻ

എ.ഐ കാമറ , കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശൻ. പദ്ധതിയെയല്ല പ്രതിപക്ഷം വിമർശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമർശിക്കുന്നത്.
50% ടെൻഡർ എക്സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേർക്ക് കണക്ഷൻ കൊടുക്കുമെന്ന് പറയുന്നു. 60,000 പേർക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേർക്ക് കൂടി കണക്ഷൻ കൊടുക്കാനുള്ള ടെൻഡർ വിളിച്ചു. അത് കറക്ക് കമ്പനികൾക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെൻഡർ എൽ വൺ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെൻഡറിൽ നിന്ന് പുറത്താക്കി

സ്ആർഐടി ക്ക് ടെൻഡർ ലഭിക്കുന്നതിന് ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികൾക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സർവീസുകൾക്ക് കൊടുക്കാൻ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശൻ ചോദിച്ചു.

ഇന്ത്യയിൽ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയിൽ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂർത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തിൽ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂർത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷൻ കൊടുക്കാനുള്ള സർവർ നന്നാക്കണം. ആളുകൾക്ക് റേഷൻ ഇല്ല, ഒരുലക്ഷം ഡോളർ തരുന്നവരുമായി ഊണ് കഴിക്കാൻ മുഖ്യമന്ത്രി പോകുന്നു.

500 കോടി രൂപ ഒരു പ്രോജക്റ്റിന് കൂട്ടിക്കൊടുക്കാൻ ശിവശങ്കരൻ ആരാണ്?, കേരളത്തിൽ എന്തും ചെയ്യാം എന്നുള്ള അഹങ്കാരമാണിത്. ഒരു മന്ത്രിമാരും അഴിമതി ആരോപണത്തെ പ്രതിരോധിക്കാൻ വരുന്നില്ല. അതിൻറെ പേരിൽ മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്നു. ആരെങ്കിലും വേലിയിൽ കിടക്കുന്ന അഴിമതി എടുത്ത് തോളിൽ വെക്കുമോയെന്ന് വി ഡി സതീശൻ ചോദിച്ചു.