തിരുവനന്തപുരത്ത് തീപിടിത്തം. തിരുവനന്തപുരം തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജ് സമീപത്താണ് തീപിടിത്തം. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമിക്കുന്നു. ചെല്ലം അംബര്‍ല എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Related News
കർണാടകയിൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു
അഭിഭാഷകനെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടർന്ന ശേഷം അഭിഭാഷകനെ വെട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് കല്ലുകൊണ്ട് തലയ്കടിക്കുകയും ചെയ്തു. മരിച്ചയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള പഴയ വൈരാഗ്യമാണ് […]
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; വോട്ടെണ്ണിത്തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 244 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യ ഫലസൂചനകള്‍ എട്ടേ കാലോടെ പുറത്തുവരും. സമ്പൂർണ ഫലം ഉച്ചയോടെ അറിയാനാകും. കോഴിക്കോട് അഞ്ചിടത്തും കാസര്‍കോട് പത്തിടത്തും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. സർവീസ് വോട്ടുകൾക്ക് പുറമേ കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടുകളും […]
സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രകാരം ഇന്ന് […]