കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.
Related News
എറണാകുളം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടി സി.പി.എം
മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടുകയാണ് എറണാകുളത്ത് സി.പി.എം. ആദ്യം കേട്ടത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിന്റെ പേര്. രാജീവ് ചാലക്കുടിയിലെന്ന് ഏകദേശ ധാരണയായതോടെ പൊതു സമ്മതനായ സ്വതന്ത്രനെന്ന പതിവ് തുടരാന്‍ ആലോചിക്കുന്നു നേതൃത്വം. പാര്‍ട്ടിയില്‍ നിന്ന് മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടെങ്കില്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍ എറണാകുളം ഒരിയ്ക്കലേ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം നിന്നിട്ടുള്ളൂ. 1967ല്‍ വി വിശ്വനാഥ മേനോന് വിജയിച്ചപ്പോള്‍. പിന്നീട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ആരും ലോക്സഭ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പൊതു […]
ആലുവ എടയാർ സ്വര്‍ണം കവര്‍ന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
ആലുവ എടയാറില്‍ എണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ മുൻ ഡ്രൈവർ തൊടുപുഴ മുതലക്കോടം സ്വദേശി ബിപിന്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തൊടുപുഴ മുതലക്കോടം സ്വദേശി ബിപിൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന, കവർച്ചയടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നുണ്ട്. അറസ്റ്റിലായ ബിപിൻ […]
എസ്എസ്എൽസി ഫലം മെയ് 20 ന്, പ്ലസ് ടു റിസൾട്ട് 25 ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് […]