കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ അടിമുടി അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. എ ഐ ക്യാമെറയിൽ നടന്നതിനേക്കാൾ അഴിമതി കെ ഫോണിൽ നടന്നിട്ടുണ്ട്. പദ്ധതിയ്ക്ക് എതിരല്ല, അഴിമതിയ്ക്കാണ് എതിര്. ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി എന്നും അദ്ദേഹം ആരോപിച്ചു.
Related News
സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം, തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ ഉയർത്തി. മുല്ലപ്പെരിയാറും തുറന്നേക്കുമെന്നാണ് സൂചന. എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിൻറെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിർദ്ദേശമുണ്ട്. ആശങ്കയുടെ സാഹചര്യമില്ല എന്നാൽ ജലനിരപ്പ് താഴുന്നില്ല, ഒപ്പം മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയരുന്നു. വിനോദ സഞ്ചാരം,തൊഴുലുറപ്പ് പദ്ധതികൾ,ക്വാറികൾ തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് […]
‘ആരോഗ്യ മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ല, കേസിൽ തുടർ നടപടിയില്ല’; മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുമെന്ന് അതിജീവിത പറഞ്ഞു. ( no action in kozhikode medical college rape case ) ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ലെന്നും കേസിൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്നും പരാതി നൽകാനെത്തിയപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മീഷണർക്ക് എതിരെ ഡിജിപിക്ക് നൽകിയ […]
കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യത
കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് കൂടുതൽ പ്രദേശങ്ങൾ. കൂട്ടിക്കലിൽ 11 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. തീക്കോയിൽ എട്ടിടത്തും തലനാട്ടിൽ ഏഴിടത്തുമാണ് അപകട സാധ്യത. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറാൻ കൂട്ടാക്കാത്തവരെ നിർബന്ധപൂർവം മാറ്റും.