Uncategorized

‘നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും നിങ്ങൾക്ക് അനുയോജ്യനായ വ്യക്തി ചെയ്യില്ല’; ആശിഷ് വിദ്യാർത്ഥിയുടെ മുൻ ഭാര്യയുടെ പോസ്റ്റ് ചർച്ചയാകുന്നു

തെന്നിന്ത്യൻ താരം ആശിഷ് വിദ്യാർത്ഥിയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ആശിഷിന്റെ ആദ്യ ഭാര്യുടെ സോഷ്യൽ മീഡിയ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ നിരവധി വാചകങ്ങളാണ് ആദ്യ ഭാര്യ രജോഷി പങ്കുവച്ചിരിക്കുന്നത്. 

‘നിങ്ങൾക്ക് അനുയോജ്യനായ വ്യക്തി ഒരിക്കലും അയാൾക്ക് നിങ്ങൾ ആരാണെന്ന് സംശയം തോന്നിക്കുന്ന പ്രവൃത്തികൾ ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല. ഓർമിക്കുക’- ഇതാണ് പങ്കുവച്ച് വാചകങ്ങളിലൊന്ന്. മറ്റൊന്ന് ഇങ്ങനെ – ‘നിങ്ങളുടെ മനസിൽ നിന്ന് സംശയവും ആലോചനകളും കടന്നുപോകട്ടെ. അതിന് പകരം വ്യക്തതയും സമാധാനവും കൈവരട്ടെ. നീ ശക്തയായി തന്നെ നിന്നു. ഇനി അനുഗ്രഹങ്ങൾ സ്വീകരിക്കേണ്ട സമയമാണ്. നീ അത് അർഹിക്കുന്നു’.

സ്വന്തം ചിത്രം പങ്കുവച്ച് മറ്റൊരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട് -‘ ജീവിതമാകുന്ന പ്രഹേളികയിൽ ആശയക്കുഴപ്പത്തിലാകരുത്’.

നടി ശകുന്തള ബരുവയുടെ മകളാണ് നടിയായ രജോഷ് ബരുവ. 23 വർഷമായി വിവാഹജീവിതം നയിച്ച രജോഷിയും ആശിഷും 2021 ലാണ് വിവാഹമോചിതരാകുന്നത്. തുടർന്ന് 2023 ലാണ് ആശിഷ് രൂപാലി ബരുവയുമായി വിവാഹിതനാകുന്നത്.