അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ തിരുകി കയറ്റിയത് 68 പേരെ. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തു. തുടർന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻറെ യാർഡിലേക്ക് മാറ്റി.
Related News
വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണാനാകാതെ ബാലാവകാശ കമ്മീഷന് മടങ്ങി
വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണാനാകാതെ ബാലാവകാശ കമ്മീഷന് അംഗം ഡല്‍ഹിയിലേക്ക് മടങ്ങി. രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്നും ഇതുവരെ പാലക്കാട് എത്തിയില്ല. കലക്ടറെയും എസ്.പിയെയും കാണാന്‍ കഴിഞ്ഞില്ലെന്നും ഇവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും കമ്മീഷന് അംഗം യെശ്വിന് ജയിന് പറഞ്ഞു. ഇന്നലെ കമ്മീഷന് പാലക്കാട് എത്തിയിരുന്നെങ്കിലും കലക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാര്‍ വിഷയത്തില്‍ ശക്തമായ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ മൂന്ന് പേരെ വെറുതെവിട്ട കേസിലെ വിധിപകര്‍പ്പ് ലഭിക്കും .തുടര്‍ന്നാണ് അപ്പീല്‍ പോകണമോ,തുടരന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനം […]
സംസ്ഥാനത്ത് ഇന്ന് 256 പേർക്ക് കൊവിഡ്; 378 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂർ 6, മലപ്പുറം 4, വയനാട് 2, കാസർഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. 2.32 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും […]
‘ഈ സർക്കാറിന് കുഞ്ഞുങ്ങളോട് എന്തിനാണിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനവുമായി പി.കെ ഫിറോസ്
‘പിണറായി വിജയന്റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’ കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ‘ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?’ എന്നും ‘പിണറായി വിജയന്റേയും ശൈലജ ടീച്ചറുടെയും വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ സ്വീകരിക്കുക?’ എന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ‘നാലാം ക്ലാസിൽ […]