നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Related News
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം
നിയമസഭാ തെരഞ്ഞെടുപ്പില്‍ 2016ലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചത് എല്‍ഡിഎഫിന് ആശ്വാസമായി. ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫ് ലക്ഷ്യമിട്ടിരുന്നത്. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളായ താനൂരിലും, തവനൂരിലും വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഒടുവില്‍ മണ്ഡലം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് ആശ്വാസമായി. ഫോട്ടോ ഫിനിഷിന് ഒടുവില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു താനൂരില്‍ വി […]
മോന്‍സണെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍; നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടിയെന്ന് ക്രൈംബ്രാഞ്ച്
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. monson mavunkal ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്സണ് മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പണം ചിലവഴിച്ചതിനെ പറ്റി നിലവില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നക്ഷത്ര ഹോട്ടലുകളില്‍ അടക്കം മോന്സണ് ചില ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവയുടെ പണമിടപാടും അന്വേഷിക്കുകയാണ്. മോന്‍സന്റെ അടുത്ത സഹായികളുടെ ബാങ്ക് […]
ഗവർണർ – സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന
ഗവർണർ – സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കും മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ചു. ദൂതൻ വഴി രാജ്ഭവനിലേക്ക് കത്തും കൊടുത്തയച്ചു. ഗവർണർ തന്നെ സർവകലാശാലകളുടെ ചാൻസലറായി തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ല. ചാൻസലർ പദവി താൻ ഏറ്റെടുക്കില്ല. അതിനായി ഓർഡിനൻസും ഇറക്കില്ല. സർക്കാരും ഗവർണറും യോജിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കൂട്ടുമെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഇക്കാര്യങ്ങളോട് അനുകൂലമായി ഗവർണർ […]