Gulf

താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു

ഷാർജയിൽ താമസസ്ഥലത്ത് മയക്കുമരുന്ന് ചെടികൾ വളർത്തിയതിന് ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികൾ നട്ടുവളർത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികൾ ഏഷ്യക്കാർ ആണെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം.കെട്ടിടത്തിൽ എയർ കണ്ടീഷനിങ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ജോലിക്കാർ ആണ് ചെടികൾ കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി . ആറ് ചെടികൾ ആണ് കണ്ടെത്തിയത്.

പൂർണ സജീകരണമുള്ള ടെന്റ് നഴ്സറി തന്നെയാണ് ഉണ്ടായിരുന്നത്. കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ചെടികൾ നട്ടുവളർത്തുന്നത് നിരോധിക്കുന്ന നിയമം ആണ് രാജ്യത്തുള്ളത്. ലഹരി കടത്തിയാലുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്.