ഇന്നലെ റീ പോളിങ് നടന്ന കണ്ണൂര്‍ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.രാത്രി 12.30 ഓടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ ചുമരിനും കേടുപാടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Related News
നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. ഡി.സി.സികളിലെ അഴിച്ചു പണി പ്രശ്നം കൂടുതല്‍ വഷളാക്കുമെന്ന നിലപാട് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഡി.സി.സികളില്‍ അഴിച്ചു പണി […]
സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹനപണിമുടക്ക്
ജൂൺ 18 ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക. ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഭാരത് ജോഡോ യാത്ര; കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ കെ.പി.സി.സി സമ്പൂർണ എക്സിക്യൂട്ടീവ് യോഗം ഇന്ന്
കേന്ദ്ര നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ കെ.പി.സി.സി സമ്പൂർണ എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അടുത്തമാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങുന്ന യാത്ര 11ന് പാറശാല വഴി കേരളത്തിൽ പ്രവേശിക്കും. വിവിധ ജില്ലകളിലായി രാഹുൽഗാന്ധി 17 ദിവസം സംസ്ഥാനത്തുണ്ടാകും. യാത്രാ ചുമതലകൾ വിവിധ നേതാക്കൾക്ക് ഇന്നത്തെ യോഗം കൈമാറും. കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള ഉപസമിതികൾക്കും നേതൃയോഗം […]