ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സെടുത്തു. ഗില്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കൊപ്പം(58 പന്തില്‍ 101), സായ് സുദര്‍ശന്‍റെ(36 പന്തില്‍ 47) കൂട്ടുകെട്ടാണ് ഗുജറാത്തിനെ പൊരുതാനുള്ള സ്കോറിലേക്കെത്തിച്ചത്.ഭുവനേശ്വര്‍ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ മറുപടി ബാറ്റിങ്ങിറങ്ങിയ ഹൈദരാബാദ് 2 ഓവറിൽ 11 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്.
ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സ്ഥാപിച്ച 146 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ടൈറ്റന്‍സിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.15-ാം ഓവറില്‍ സായിയെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് കൂട്ടുകെട്ട് പൊളിച്ചത്.
36 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം സായ് സുദര്‍ശന്‍ 47 റണ്‍സ് നേടി. പാണ്ഡ്യ(6 പന്തില്‍ 8) രാഹുല്‍ ത്രിപാഠിയുടെ ക്യാച്ചില്‍ പുറത്തായി. 5 പന്തില്‍ 7 റണ്‍സ് നേടിയ ഡേവിഡ് മില്ലറെ ടി നടരാജനും 3 പന്തില്‍ മൂന്ന് നേടിയ രാഹുല്‍ തെവാട്ടിയയെ ഫസല്‍ഹഖ് ഫറൂഖിയും പുറത്താക്കി. റാഷിദ് ഖാനും(1 പന്തില്‍ 0) വേഗത്തിൽ പുറത്തായപ്പോള്‍ മൂന്നാം ബോളില്‍ നൂര്‍ അഹമ്മദിനെ ഭുവനേശ്വർ റൺഔട്ടാക്കി.