കുമളി: വെള്ളാരംകുന്നില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചോലക്കല്‍ കുമാറിന്റെ കൂട്ടില്‍ കെട്ടിയിരുന്ന പശുവാണ് ചത്തത് . ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം . 20 ലിറ്റര്‍ പാല് നല്‍കിയിരുന്ന പശുവിന് 75000 രൂപ വില വരും.
Related News
മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന് തൂങ്ങി മരിച്ചു
കോട്ടയത്ത് മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന് തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു.ഇന്ന് രാവിലെ ഇത് സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാവുകയും ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. […]
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കും. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. കേരള തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. സംസ്ഥാനത്ത് ഒക്ടോബര്‍ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ […]
കടൽക്കാറ്റും, ഭൂതകാല തിരകളും അടിക്കുന്ന കൊച്ചിയിലെ ബാസ്റ്റ്യൺ ബംഗ്ലാവ്
ഫോർട്ട് എന്നാൽ കോട്ടയെങ്കിൽ ബാസ്റ്റ്യൺ എന്നാൽ കൊത്തളമാണ്. ഫോർട്ട് കൊച്ചിയെ കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഇടമാണ് അവിടുത്തെ ബാസ്റ്റ്യൺ ബംഗ്ലാവ്. നാല് നൂറ്റാണ്ടിലധികം നീണ്ട കൊളോണിയൽ കാലത്തിന്റെ ചരിത്ര സാക്ഷിയാണ് ഫോർട്ട് കൊച്ചി. 1503ൽ പോർച്ചുഗീസുകാർ ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ ഫോർട്ട് മാനുവൽ ഇവിടെ നിർമിച്ചു. 1663ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തുരത്തി കൊച്ചി പിടിച്ചെടുത്തു. മാനുവൽ കോട്ടയെ നവീകരിച്ചു. ചതുരാകൃതിയിലുള്ള കോട്ടയ്ക്ക് എല്ലാ മൂലയിലും കൊത്തളങ്ങളുണ്ടായിരുന്നു. അതിലൊരു കൊത്തളത്തിന്റെ മുകളിലാണ് പിന്നീട് വന്ന ബ്രിട്ടീഷുകാർ […]