കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം. 17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.
Related News
കെ.എം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ കുടുംബത്തിന് അടിയന്തര സഹായമായി നാല് ലക്ഷം രൂപയും ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബസുകള്‍ ഓടിത്തുടങ്ങി: ഒറ്റ – ഇരട്ട നമ്പര്‍ ക്രമീകരണം അപ്രായോഗികമെന്ന് ബസുടമകള്‍
ലോക്ഡൌണ് ഇളവുകള്‍ വന്നതോടെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി. രജിസ്ട്രേഷൻ നമ്പർ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന ബസുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. എന്നാല്‍ ഒറ്റ – ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമാണെന്നാണ് ബസുടമകളഉടെ നിലപാട്. ഇക്കാര്യം ചർച്ച ചെയ്യാൻ വൈകീട്ട് ബസുടമകള്‍ യോഗം ചേരും. നിബന്ധനകളോടെ കെ.എസ്.ആര്.ടി.സിയും സര്‍വീസ് നടത്തുന്നുണ്ട്. കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൌണ് ഇളവുകള്‍ വന്നതോടെ പൊതുഗതാഗതത്തിനും സര്‍ക്കാര്‍ അനുമതി നല്കി. വെള്ളിയാഴ്ച ഒറ്റ അക്ക സംഖ്യയില്‍ അവസാനിക്കുന്ന രജിസ്ട്രേഷന് നമ്പറുള്ള […]
കലക്ടറുടെ ഉത്തരവിന് പുല്ലുവില; ലോക് ഡൗണിന്റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത് തീവില
ലോക് ഡൗൺ ആണെങ്കിലും അടിയന്തര നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ക്വാറികൾ സജീവമായത്, ഇതോടെ മണൽ മെറ്റൽ, ബേബി മെറ്റൽ തുടങ്ങിയ നിർമാണ ആവശ്യവസ്തുക്കൾക് 15 രൂപയോളമാണ് കൂട്ടിയത് ലോക് ഡൗണിന്റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ക്വാറി ഉടമകൾ അമിതവില ഈടാക്കുന്നുവെന്ന് ആരോപണം. അമിതവില ഈടാക്കുന്ന കരിങ്കൽ ക്വാറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം ജില്ല കലക്ടർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് ക്വാറി മാഫിയകൾ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത്. ലോക് […]