എഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താത്പര്യമുള്ളവർ. ക്യാമറയ്ക്ക് ടെണ്ടർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണ്.
പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്റര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനി ഡയറക്ടര്‍ രാംജിത്ത് എന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തിലൂടെ ബിജെപി നേതാവ് പറഞ്ഞു.കെ സുരേന്ദ്രൻ പേര് പറയാത്തത് അദ്ദേഹത്തോട് ചോദിക്കണം.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അപ്പനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്?’ ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.ഈ ബന്ധം പുറത്ത് പറയാന്‍ പ്രതിപക്ഷ നേതാക്കള്‍ തയ്യാറാകുന്നില്ല.
മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കള്‍ മൗനം പാലിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷനും ഉന്നയിച്ചില്ലല്ലോയെന്ന ചോദ്യത്തിന് അത് കെ സുരേന്ദ്രനോട് തന്നെ ചോദിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.