പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി. പ്രഗ്യ മാപ്പ് പറഞ്ഞാലും താന്‍ മാപ്പ് കൊടുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അതിനിടെ ഗാന്ധിജിയുടെ കൊലയാളിയെ രാജ്യസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനോടും അവരെ പിന്തുണച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയോടും നളിന്‍ കുമാര്‍ കാട്ടീലിനോടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഇവരുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അച്ചടക്ക കമ്മിറ്റി പരിശോധിക്കും. ഗോഡ്സെയെക്കുറിച്ച് ഈ നേതാക്കളുടെ നിലപാട് ബി.ജെ.പിയുടെ ആദര്‍ശത്തിന് ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിനിടെ, മാലേഗാവ് സ്ഫോടനക്കേസില്‍ എല്ലാ ആഴ്ചയും കോടതിയില്‍ ഹാജരാകണമെന്ന് പ്രഗ്യസിങ് ഠാക്കൂറുള്‍പ്പെടെ പ്രതികളോട് മുംബൈ കോടതി ആവശ്യപ്പെട്ടു.
Related News
ലോക്സഭ തെരഞ്ഞെടുപ്പ്; പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേൽനോട്ട ചുമതല. അതിർത്തി സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകളിലും ഇലക്ഷൻ സെൽ ആരംഭിക്കും. അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 23 ന് ഊട്ടിയിൽ ചേരും. സൈബർ സുരക്ഷക്കാണ് ഈ വർഷം പൊലീസ് കൂടുതൽ ഉന്നൽ നൽകുക. കോഴിക്കോടും തൃശൂരും കൊച്ചിയിലും പുതിയ സൈബർ പൊലീസ് […]
കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്
സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച.നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ 6ആം വട്ട ചർച്ച നടത്തുന്നത്. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലാകണം പ്രധാന ചർച്ചയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കർഷകർ. ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, […]
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി ബംഗാളും
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. ഇതോടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്. സി.പി.എമ്മും കോണ്‍ഗ്രസും പ്രമേയത്തെ അനുകൂലിച്ചു. അതിനിടെ, പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്കരിച്ചു. കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് […]