വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സിനിമാ -സീരിയൽ താരം വിവേക് ഗോപൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം സന്തോഷം പങ്കുവച്ചത്. ഇത് പുതിയ ഭാരതമാണെന്നും ഭാരതമാണെന്നും സാധാരണക്കാരന്റെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ടുള്ളതല്ല വികസനമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
ജീവിതത്തിന്റെ യാത്രയിൽ എന്നും “ഓർമ്മിക്കാൻ ഒരു യാത്ര കൂടി “. വികസനത്തിന്റെ യാത്ര.ഭാരത എഞ്ചിനീയർ മാർ നിർമിച്ച MADE IN INDIA ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിർകുന്നില്ല, അത് പക്ഷെ സാധാരകാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.