കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി. കോഴിക്കോട് സൌത്ത് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. വെസ്ന എന്ന യുവതിയെയായണ് കാണാതായതായതായി പരാതി നല്‍കിയത്. സുഹൃത്ത് കോട്ടയം സ്വദേശി ജിംബെന്നിയുടെ പരാതിയില്‍ കസബ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Related News
ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. സി.ബി.ഐ കോടതിയിൽ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാർ ജയിലിലാണ്. ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിർത്തേക്കും. കേസിൽ ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ സി.ബി.ഐ പൂർത്തിയാക്കിയിരുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചതിനാൽ തത്കാലം ഇഡി കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല. തിങ്കളാഴ്ചയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പൈലറ്റ് തന്നെയാണ് വിവരം അറിയിച്ചത്. കൊവിഡ് പോസിറ്റീവായെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ താൻ പാലിക്കുകയാണെന്നും അസുഖം വേഗം മാറുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊവിഡ് മുക്തയായിയിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്മൃതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് സ്മൃതിയ്ക്ക് കൊവിഡ് ബാധിച്ചത്. […]
ഡൽഹി ചലോ സമരം: കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന്
ഡൽഹി ചലോ സമരം, കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന് വൈകിട്ട് ചണ്ഡീഗഢിൽ നടക്കും. കർഷകരുമായി സർക്കാർ നടത്തുന്ന മൂന്നാമത്തെ ചർച്ചയാണിത്. സമരം പരിഹരിക്കുന്നതിനായി കർഷകരും കേന്ദ്രവും തമ്മിൽ ഇന്നലെ നടത്താനിരുന്ന ഓൺലൈൻ ചർച്ച ഇന്നത്തെക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ചർച്ച മാറ്റിവെച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീഗഡിൽ വെച്ച് ചർച്ച നടക്കും. ചർച്ചയിലെ തീരുമാനം അനുസരിച്ച് ഡൽഹിക്ക് പോകുന്നത് തീരുമാനിക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കർഷക നേതാക്കളെ നേരിട്ട് കണ്ടു. […]