ഏപ്രിൽ 23 ഭാഗ്യ, നിർഭാഗ്യങ്ങളുടെ ദിവസമായിരിക്കാം പലർക്കും. ലോക ക്രിക്കറ്റിന്റെ രാജാവ് വിരാട് കോലിക്ക് അതത്ര നല്ല ദിവസമല്ല. രാജസ്ഥാനെതിരെ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ വിജയം നേടാൻ ആർസിബിക്ക് സാധിച്ചുവെങ്കിലും ഗോൾഡൻ ഡക്കിൽ പുറത്താവുകയായിരുന്നു വിരാട് കോലി.
ഇതാദ്യമായല്ല ഏപ്രിൽ 23ന് കോലി ഗോൾഡൻ ഡക്കാവുന്നത്. 2017, 2022, 2023 വർഷങ്ങളിലും ഏപ്രിൽ 23ന് കോലി ഗോൽഡൻ ഡക്കായിട്ടുണ്ട്. 2017ൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത്. അന്ന് കോലിയെ പുറത്താക്കിയത് നതാൻ കോർട്ടർ നൈലായിരുന്നു.
പിന്നീട് 2022 ഏപ്രിൽ 23ന് സൺ റൈസ്ഴ്സ് ഹൈദരാബാദിനോടുള്ള കളിയിലും കോലി ഗോൾഡൻ ഡക്കായിരുന്നു. അന്ന് കോലിയെ പുറത്താക്കിയത് മാർക്കോ ജാൻസനായിരുന്നു. ഇന്ന് രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ ബോൾട്ടാണ് കോലിയെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയത്. ഈ ഐപിഎൽ സീസണിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്ന് 279 റൺസാണ് കോലി നേടിയത്.