കണ്ണൂര്‍ പാമ്പുരത്തിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പി.കെ ശ്രീമതിയെ ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി.
Related News
കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം
കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം. എല്‍.ഡി.എഫിന് പിന്തുണ നൽകുമെന്ന് സൂചന നൽകി ലീഗ് വിമതൻ ടി.കെ അഷറഫ് രംഗത്ത്. ഭൂരിപക്ഷം നേടിയ മുന്നണിയെ അംഗീകരിക്കുന്നുവെന്നും പിന്തുണക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. തീരുമാനം വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മെട്രോ നഗരത്തിന്റെ വികസന കുതിപ്പിനും മട്ടാഞ്ചേരിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമാണ് തന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അംഗീകരിക്കുന്നതും കൂടിയാണ് തന്റെ തീരുമാനമെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം മീഡിയാവണിനോട് പറഞ്ഞു. 10 വര്‍ഷത്തിന് ശേഷം കൊച്ചി കോര്പ്പറേഷന് ഇടതുപക്ഷം […]
ചരക്ക് കയറ്റിവന്ന വാഹനം കാറിലിടിച്ച് മാണി സി. കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു
മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം സംഭവിച്ചത്. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. […]
സമ്പൂര്‍ണ്ണ ലോക്ഡൌണ് ഒഴിവാക്കിയെങ്കിലും കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം
അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന സമ്പൂര്‍ണ്ണ ലോക്ഡൌണ് താത്കാലികമായി ഒഴിവാക്കിയതോടെ രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ […]