ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന് പകരം നൂർ അഹമ്മദ് ഇന്നത്തെ മത്സരം കളിക്കും. ഗുജറാത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ അരങ്ങേറ്റ മത്സരമാണ് നൂർ അഹമ്മദിന്റേത്. കഴിഞ്ഞ മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയിറങ്ങിയ അമിത് മിശ്ര ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ട്. യുദ്ധ്വീർ സിങ്ങിന് പകരമാണ് താരം എത്തുന്നത്.
Related News
ടി-20 ലോകകപ്പിനു മുൻപ് സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ
ടി-20 ലോകകപ്പിനു മുന്നോടിയായി സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ. രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ ലോകകപ്പിനു മുൻപ് കളിക്കുക. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. ഒക്ടോബർ 18ന് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യ 20ന് ഓസ്ട്രേലിയക്കെതിരെയും സന്നാഹമത്സരത്തിൽ കളിക്കും. (india warm up matches) കഴിഞ്ഞ മാസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് […]
മെസിക്ക് ചുവപ്പ് കാര്‍ഡ്; അത്ലറ്റിക് ബിൽബാവോക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ്
സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി അത്ലറ്റിക് ബിൽബാവോക്ക് കിരീടം. 120 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം .സൂപ്പര്‍ താരം ലയണൽ മെസി ചുവപ്പ് കാർഡ് വാങ്ങിയ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി തിളങ്ങിയത് ഇരട്ട ഗോളുകളുമായി അന്റോയ്ൻ ഗ്രീസ്മാനായിരുന്നു. മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ആയിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. ആ ഗോളിന് ഒരു മിനുട്ടിനകം തന്നെ ഓസ്കാർ മാർകസിലൂടെ അത്ലറ്റിക് ബിൽബാവോ നല്കി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ […]
റസലിൻ്റെ വെടിക്കെട്ട്; റിങ്കുവിൻ്റെ അവസാന പന്ത് ഫിനിഷ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ആവേശജയം
ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം പഞ്ചാബ് മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയതീരമണഞ്ഞു. 38 പന്തിൽ 51 റൺസ് നേടിയ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി രാഹുൽ ചഹാർ 2 വിക്കറ്റ് വീഴ്ത്തി. റഹ്മാനുള്ള ഗുർബാസും ജേസൻ റോയും ചേർന്ന് കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. 38 റൺസാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. […]