Kerala

100 സെഞ്ച്വറികൾ എന്ന റെക്കോർഡ് വിരാട് കോലി മറികടന്നാൽ എങ്ങനെ പ്രതികരിക്കും; മറുപടിയുമായി സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്ന വാഗ്വാദമാണ് സച്ചിനെയും വിരാട് കോലിയെയും താരതമ്യം ചെയ്തുള്ളത്. ഇരുവരിൽ ആരാണ് മികച്ച താരം എന്ന ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ പരസ്പരം തർക്കിക്കുന്നു. അതിനിടെ, കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ എന്ന റെക്കോർഡ് തകർത്താൽ എന്തായിരിക്കും ആദ്യ പ്രതികരണമെന്ന് സച്ചിനോട് ഇന്നലെ ചോദ്യം ഉയർന്നിരുന്നു. അതിന് സച്ചിൻ കൊടുത്ത മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. 

എന്ന ഹാഷ്ടാഗിൽ ഇന്നലെ സച്ചിൻ ട്വിറ്ററിൽ നടത്തിയ ഓൺലൈൻ ചോദ്യോത്തര സെഷനിലാണ് സച്ചിന് മുന്നിൽ ചോദ്യം ഉയർന്നത്. 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് എന്നത് എല്ലാവർക്കും തകർക്കാൻ കഴിയുന്ന ഒന്നല്ല. ഒരുപക്ഷെ, 2027 ലെ ലോകകപ്പ് വരെ വിരാട് കോലി കളിക്കുകയാണെങ്കിൽ തീർച്ചയായും ആ റെക്കോർഡ് തകർക്കപ്പെടും. എന്നിരുന്നാലും തന്റെ 24 വർഷത്തെ കഠിനാധ്വാനമാണ് ആ റെക്കോർഡ്. അതിനാൽ തന്നെ, ആ റെക്കോർഡ് തകർക്കപ്പെടുന്നതിൽ താൻ സന്തോഷവാനായിരിക്കില്ല എന്ന് സച്ചിൻ ചോദ്യത്തിന് മറുപടിയായി കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റ് മത്സരങ്ങളിൽ 51 ഉം ഏകദിന ക്രിക്കറ്റിൽ 49 ഉം സെഞ്ച്വറികൾ നേടിയാണ് സച്ചിൻ റെക്കോർഡ് സൃഷ്ടിച്ചത്. സെഞ്ച്വറികൾ കൊണ്ട് സെഞ്ച്വറി നേടുന്ന നേടുന്ന ഏക താരമാണ് സച്ചിൻ. 28 ടെസ്റ്റ് സെഞ്ച്വറികളും 46 ഏകദിന സെഞ്ച്വറികളും ഒരു ടി20 സെഞ്ച്വറിയും അടക്കം 75 അന്താരാഷ്ട്ര സെഞ്ച്വറികൾ നിലവിൽ വിരാട് കോലിയുടെ പേരിലുണ്ട്.