വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാര്‍ക്ക് ബഹ്റൈന്‍ ഭരണാധികാരിയും രാജാവുമായ ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ ആല് ഖലീഫ ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാപ്പുനല്‍കിയതായി ഉത്തരവ് പുറപ്പെടുവിച്ചു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കാനുമുള്ള അവസരം നല്‍കുന്നതിന്റെ ഭാഗവുമായാണ് മാപ്പ് നല്കി വിട്ടയക്കുന്നത്.
Related News
ആന്തമാന്‍ നിക്കോബാറില്‍ ഭൂചലനം
ഇന്ത്യയുടെ തെക്ക് ആന്തമാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്തമാൻ നിക്കോബാര്‍ ദ്വീപില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായിരിക്കുന്നത്. പുലർച്ചെ ആറ് മണിയോടെയാണ് പ്രദേശത്ത് നേരിയ ചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. കഴിഞ്ഞ ദിവസം നിക്കോബാർ ദ്വീപിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടർച്ചയായിരുന്നു ഇത്. ഭൂചലന മേഖലയായ ആന്തമാൻ നിക്കോബാറിൽ ഏപ്രിൽ മാസം മാത്രം ഇരുപതിൽപ്പരം ചെറിയ ഭൂചലനങ്ങളാണ് ഉണ്ടായത്.
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടർ നടപടികൾ. അതിജീവിതയുടെ പരാതിയിലാണ് ബാർ കൗൺസിലിന്റെ നടപടി. കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞിരുന്നു. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന വാദവും വിജീഷ് ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ […]
പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി
പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ഉദ്യോഗസ്ഥർ അരമണിക്കൂറോളമായി ഓഫീസിനുള്ളിൽ കുടുങ്ങികിടക്കുന്നു. പി.എസ്.സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി അതേസമയം പി.എസ്.നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സി.ഐ എ.സി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്യു നേതാവ് എറിക് സ്റ്റീഫൻ […]