പശ്ചിമ ബംഗാളിലെ ഹൗറയിൽ വൻ തീപിടുത്തം. ലഡ്ലോ ബസാറിലുണ്ടായ തീപിടുത്തത്തിൽ നൂറോളം കടകൾ കത്തിനശിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. 10 അഗ്നിശമനാ യൂണിറ്റുകളെത്തി 4 മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. പെരുന്നാളിനോടനുബന്ധിച്ച് സ്റ്റോക്ക് കൂടുതലായിരുന്നതിനാൽ നഷ്ടം ലക്ഷങ്ങൾ വരുമെന്നാണ് കണക്കുകൂട്ടൽ.
Related News
മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ
ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്. ഫോർബ്സിന്റെ പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യൺ […]
‘മതത്തെ വലിച്ചിഴക്കേണ്ട’: ബംഗളൂരുവില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത മുസ്ലിം യുവാക്കള്‍
അവിടെ രണ്ട് തരം ആളുകളേ ഉണ്ടായിരുന്നുള്ളൂ. അക്രമികളും സമാധാനം ആഗ്രഹിച്ചവരും- മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന യുവാക്കള്‍ പറയുന്നു.. ചൊവ്വാഴ്ച രാത്രി 10 മണിക്ക് റഹ്മത് നഗറില്‍ ഭക്ഷണം കഴിക്കവേയാണ് നദീമും സംഘവും ബംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞത്. അക്രമം പടരുന്നതൊന്നും അറിയാതെ നദീമും ഏഴ് കൂട്ടുകാരും ബൈക്കുകളില്‍ കാവല്‍ ബൈര്‍സാന്ദ്ര ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോഴേക്കും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തെ കുറിച്ച് നദീം പറയുന്നതിങ്ങനെ- “ബസ് സ്റ്റോപ്പില്‍ […]
രാജ്യത്തെ സ്കൂളുകളും കോളേജുകളും ഇന്ന് മുതല്‍ ഭാഗികമായി തുറക്കും
ഒമ്പത് മുതൽ 12വരെയുള്ള ക്ലാസുകൾക്കും കോളേജുകള്‍ക്കുമാണ് പ്രവര്‍ത്തനാനുമതി. ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്. സ്കൂളുകൾക്ക് പ്രവര്‍ത്തിച്ചുതുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതൽ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളിൽ വരാം. ഓൺലൈൻ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകൾ ഉപയോഗിക്കാൻ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരിൽ നിന്ന് […]