എ.ഐ ക്യാമറകൾക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിവെക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവൽക്കരണവും നടത്താതെയാണ് സർക്കാർ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാനാണ്. പിഴയും സ്പീഡ് പരിധിയും ഉൾപ്പെടെയുള്ളവ ജനങ്ങൾക്ക് വ്യാപക ആശയക്കുഴപ്പം ഉണ്ടാകുന്നു. സർക്കാറിനുള്ളത് വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കണമെന്ന ഉദ്ദേശം മാത്രമെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Related News
60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാൻ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമം
ആലുവ എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ വ്യാപക കൃത്രിമം. നിരവധി ബസുകളിൽ വേഗപൂട്ട് വിഛേദിച്ച നിലയിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോട്ടോർ വെഹിക്കിൾ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാനാണ് ബസുകളിൽ ഇത്തരം കൃത്രിമം നടത്തുന്നത്. വേഗപ്പൂട്ടില്ലാത്ത ബസുകളുടെ ഡ്രൈവർമാർക്കെതിരെ കർശന നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ( Tampering with speed locks in private buses ). ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് […]
ആശങ്കകള്‍ക്ക് പരിഹാരം; ചെല്ലാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം
ചെല്ലാനത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടെട്രാപ്പോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നാളെ മുതല്‍ ആരംഭിക്കുക. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പദ്ധതി പ്രഖ്യാപനം നിര്‍വഹിക്കും. കടലോര സംരക്ഷണത്തിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തീരപ്രദേശത്തെ ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കടലാക്രമണ രൂക്ഷത കൂടിവരുന്ന പ്രദേശമാണ് ചെല്ലാനം. ഇതിന് സ്ഥായിയായ […]
തിരുവന്തപുരത്തെ ലഹരി മുക്തമാക്കാന്‍ ‘ഓപ്പറേഷന് ബോള്‍ട്ട്’
തിരുവനന്തപുരം നഗരത്തെ ലഹരി ഗുണ്ടാ മാഫിയാ സംഘങ്ങളില്‍ നിന്ന് മുക്തമാക്കി പൊലീസിന്റെ ‘ഓപ്പറേഷന് ബോള്‍ട്ട്’. ഒരു മാസത്തിനിടെ 5726 പേര് പിടിയിലായി. 6208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന് ബോള്‍ട്ട് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന് മീഡിയാവണ്ണിനോട് പറഞ്ഞു. ലഹരിമാഫിയാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമാകുകയും കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ഇത് അടിച്ചമര്‍ത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന് ഓപ്പറേഷന് ബോള്‍ട്ടിന് തുടക്കമിട്ടത്. ഒരുമാസം […]