ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ആഷസ് പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ ഇടം പിടിച്ചു. പരുക്കിൽ നിന്ന് മുക്തനായി എത്തിയ മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി. പാറ്റ് കമ്മിൻസ് ആണ് ക്യാപ്റ്റൻ. ടോഡ് മർഫി, നതാൻ ലിയോൺ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. ഇന്ത്യയാണ് എതിരാളികൾ. ജൂൺ 17ന് ആഷസ് ആരംഭിക്കും.
Related News
ന്യൂസിലന്റില്‍ എന്തുകൊണ്ട് നമ്മള് ഇത്രയും നാണംകെട്ടു?
ടി20 പരമ്പര 5-0ത്തിന് തൂത്തുവാരി ഗംഭീര തുടക്കമാണ് ഇന്ത്യ ന്യൂസിലന്റില്‍ കുറിച്ചത്. കുട്ടിക്രിക്കറ്റില്‍ നാണം കെട്ടതിന് പിന്നാലെ ഏകദിന പരമ്പരയില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ന്യൂസിലന്റ് പകരം വീട്ടിയത്. 3-0ത്തിന് ഇന്ത്യയെ വാരിക്കൂട്ടിയായിരുന്നു കിവികളുടെ തിരിച്ചുവരവ്. എവിടെയാണ് ടീം ഇന്ത്യക്ക് പിഴച്ചത്? ബൗളിംങില്‍ എപ്പോഴെല്ലാം ടീം പ്രതിസന്ധിയിലാവുന്നോ അപ്പോഴെല്ലാം കോഹ്ലി ബുംറയെ വിളിക്കും. അപ്പോഴെല്ലാം വിക്കറ്റ് എറിഞ്ഞിട്ടാണ് ബുംറക്ക് ശീലം. എന്നാല്‍ പരിക്കിനു ശേഷം തിരിച്ചുവന്ന ബുംറ പഴയ ബും ബും ബുംറയുടെ നിഴല്‍ മാത്രമാണെന്നതാണ് സത്യം. […]
വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിൽ 186/6
ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 478 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 67 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍മന്‍പ്രീതും 17 റണ്‍സുമായി പൂജയുമാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി (33), സ്മൃതി (26), […]
തിരിച്ചടിക്കാന്‍ മുംബെെയും ഡല്‍ഹിയും; ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. വെെകീട്ട് രാജസ്ഥാന് റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍, ഡല്‍ഹിയും പഞ്ചാബും തമ്മിലാണ് രണ്ടാം മത്സരം. സീസണില്‍ ആദ്യ ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. വൈകിട്ട് നാല് മണിക്ക് രാജസ്ഥാനിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന് പഞ്ചാബും തമ്മിലേറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ 14 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. എട്ട് മണിക്ക് ഡല്‍ഹി […]