ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ടോസ് നേട്ടം. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യു പ്ലെസിസ് ബോളിങ് തെരഞ്ഞെടുത്തു. ധാരാളം റണ്ണൊഴുകുന്ന ചിന്ന സ്വാമിയിൽ രണ്ടാം ഇന്നിഗ്സിൽ മത്സരം കൈപ്പിടിയിൽ ഒതുക്കാം എന്ന ലക്ഷ്യമാണ് ബാംഗ്ലൂരിനുള്ളത്. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ, ഒരു മാറ്റവുമായാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്. പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം സിസാണ്ട മഗലക്ക് പകരം ശ്രീലങ്കൻ യുവ താരം മതീഷ പതിരാണ കളിക്കും. പകരക്കാരായി വന്ന താരങ്ങൾ നല്ല രീതിയിൽ തന്നെ കളിക്കാറുണ്ടെന്ന് വിശ്വാസം ചെന്നൈ ക്യാപ്റ്റൻ എം. എസ് ധോണി ടോസ് വേളയിൽ പങ്കുവെച്ചു.
Related News
കോഹ്ലിയും സംഘവും കപ്പുയര്‍ത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് ലാറ
ലോകകപ്പ് ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. ഇക്കഴിഞ്ഞ സീസണുകളില്‍ ഇന്ത്യയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് ലാറയുടെ നിരീക്ഷണം. 2017ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ലാറയുടെ മറുപടി. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എല്ലാം ഒത്തൊരു ടീമാണ് ഇന്ത്യയുടെത്, അതിനാല്‍ തന്നെ അടുത്ത ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ലെന്നും ലാറ പറഞ്ഞു. അതേസമയം നാട്ടുകാരായ ഇംഗ്ലണ്ടിനെ കുറച്ചുകാണുന്നില്ല ലാറ. എല്ലാ കളികളിലും നാട്ടുകാര്‍ക്ക് മേല്ക്കോയ്മയുണ്ടാവും ആ സാധ്യത […]
ജയിച്ചിട്ടും യുവന്റസ് പുറത്ത്, എഫ്സി പോർട്ടോ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
എഫ്സി പോർട്ടോയ്ക്കെതിരെ ജയിച്ചിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്. എവേ ഗോളുകളുടെ പിൻബലത്തിലാണ് പോർട്ടോ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്വന്തം ഗ്രൗണ്ടായ അലയൻസ് അറീനയിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. എന്നാൽ ആദ്യപാദത്തിൽ 2-1ന് തോറ്റത്താണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തിരിച്ചടിയായത്. രണ്ടു പാദങ്ങളിലുമായി ഇരുടീമുകളും നാലു ഗോളുകളാണ് നേടിയത്. എന്നാൽ എവേ മത്സരത്തിൽ രണ്ടു ഗോൾ നേടിയത് പോർട്ടോയ്ക്ക് അവസാന പതിനാറിലേക്കുള്ള വഴി തുറന്നു. 19-ാം മിനിറ്റിൽ സെർജിയോ ഒലിവേരയിലൂടെ പോർട്ടോയാണ് ആദ്യം ഗോൾ […]
‘ഹലോ ബ്രദര്‍!’ കെയിന്‍, ജനമനസുകളില്‍ നിങ്ങളാണ് വിശ്വനായകന്
കപ്പിനും ചുണ്ടിനുമിടയില്‍ കണക്കിലെ കളികള്‍ വിജയിച്ചപ്പോള്‍ തോറ്റു പോയൊരു മനുഷ്യനുണ്ട്. വെള്ള താടിയും പൂച്ചകണ്ണുകളും തോല്‍വിയിലും ചിരിച്ചുകൊണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും മാത്രം ഉറച്ച മനസുമുള്ള ഒരു ധീര നായകന്. തളര്‍ന്നു കിടന്ന ടീമിനെ സ്വന്തം തോളിലേറ്റി പറന്നുയര്‍ന്ന കീവി പക്ഷി, കെയിന്‍ വില്യംസണ്. ഹലോ ബ്രദര്‍, ജനമനസുകളില്‍ നിങ്ങളാണ് ഇപ്പോള്‍ വിശ്വനായകന്. ലോകകപ്പിലുടനീളം കെയിന്‍ എന്ന നായകന് വിസ്മയിപ്പിച്ചിട്ടേയുള്ളു. കരീബിയന്‍ പടയുടെ പന്തുകള്‍ കീവി കോട്ട തകര്‍ത്തെന്ന് ഉറപ്പിച്ചപ്പോഴും പോരാട്ടവീര്യം ചോരാത്ത ഒറ്റയാള്‍ പോരാളിയായി അയാള്‍ […]