എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി വരുന്നതില്‍ എതിര്‍പ്പില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്തിയാല്‍ നേതൃത്വം ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പട്നയിലെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
Related News
‘ന്യൂനപക്ഷ പിന്തുണ ലഭിച്ചില്ല, പിണറായിയുടെ ജനപിന്തുണ മനസ്സിലാക്കാനായില്ല’: കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് ചവാന് സമിതി
കോൺഗ്രസ് തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും വിനയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപിന്തുണ മനസിലാക്കിയില്ലെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. അഞ്ചംഗ സമിതി സോണിയ ഗാന്ധിക്കാണ് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം പുതിയ കെപിസിസി അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ തീരുമാനിച്ചത്. […]
ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഗയ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണ് നടുക്കുന്ന മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുൽ കുമാർ, ചിന്തു കുമാർ, ചന്ദൻ കുമാർ എന്നീ പേരുകൾ സഹിതമാണ് പരാതി നൽകിയത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ രാസപരിശോധന ഗയ മെഡിക്കൽ […]
ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. അതേസമയം കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.