എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം. ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെൽവേലി സ്വദേശി ആൻ്റണി രാജിനാണ് പരുക്കേറ്റത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Related News
ഒരു നൊമ്പരപ്പൂവായി ലിനി എന്ന മാലാഖ കടന്നുപോയിട്ട് ഒരു വര്‍ഷം
നമ്മുടെയെല്ലാം മനസ്സില്‍ നൊമ്പരമവശേഷിപ്പിച്ച് ലിനി എന്ന മാലാഖ കടന്നുപോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യനാളുകളിലാണ് സേവനത്തിന്റെ വേറിട്ട മുഖവുമായി പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സായിരുന്ന ലിനി വിടവാങ്ങിയത്. അർപ്പണബോധത്തിന്റെ മുഖമാണ് ഇന്ന് ലിനി നമുക്ക് മുന്നിൽ. 2018 മെയ് 21 കണ്‍തുറന്നത് സിസ്റ്റര്‍ ലിനിയുടെ മരണ വാര്‍ത്തയുമായിട്ടായിരുന്നു. നിപ വൈറസ് കോഴിക്കോടിനെ പിടികൂടിയതിന് ശേഷമുള്ള മൂന്നാമത്തെ മരണം. ഞെട്ടലോടെയാണ് ലിനിയുടെ മരണവാര്‍ത്ത കേരളം കേട്ടത്. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കിടന്നിരുന്ന സാബിത്തില്‍ നിന്നാണ് […]
അനില്‍കുമാറിന്റെ പരാമര്‍ശം ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പ്; സിപിഐഎമ്മിനെതിരെ സമസ്ത
തട്ടമിടല്‍ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് അനില്‍കുമാറിനെതിരെ സമസ്ത. തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇന്ത്യയില്‍ മതം ഉള്‍ക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പാണ് സിപിഐഎം നേതാവിന്റെ പ്രസ്താവനയെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നും അദ്ദേഹം പറഞ്ഞു. […]
അച്ഛനും അമ്മയും കണ്മുന്നില് വെന്തെരിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറിയിട്ടില്ല ഈ മക്കള്‍
അച്ഛനും അമ്മയും കൺമുന്നിൽ വെന്തെരിഞ്ഞതിന്റെ ഞെട്ടലിലാണ് മക്കളായ രാഹുലും രഞ്ജിത്തും. വീടും വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുത്തെങ്കിലും താങ്ങും തണലുമില്ലാതെ ഇനിയുള്ള നാളുകൾ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഇവർ. ഇല്ലായ്മകളിലും അച്ഛന്റെ തണലും അമ്മയുടെ വാത്സല്യവുമായിരുന്നു ഇവരുടെ ബലം. ആ ബലം തീ ഗോളമായി എരിഞ്ഞപ്പോൾ രാഹുലും രഞ്ജിത്തും അനാഥരായി. മൂന്ന് സെന്റിലെ വീഴാറായ ഷെഡ്ഡിന് വേണ്ടിയാണ് ഇവരുടെ അച്ഛനും അമ്മയും പൊരുതിയത്. ഒരു പിടി ചോറ് കഴിക്കാൻ പോലും സമ്മതിക്കാതെ നിയമം നടപ്പാക്കാനിറങ്ങിയവരോടുള്ള രോഷമാണ് പതിനേഴുകാരന്റെ […]