പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണ പരിപാടി. ജെയ്നഗര്, ജാദവ്പൂര്‍ ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Related News
ബീഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം; 44 മരണം
ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. എഴുപത് ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി. ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നദികളെല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. 15 മരണം റിപ്പോര്‍ട്ട് ചെയ്ത അസമില്‍ 30 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 43 ലക്ഷം ജനങ്ങളെ മഴക്കെടുതി […]
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്. പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി […]
കൊള്ള തുടരുന്നു; 80 കടന്ന് പെട്രോള്‍ വില
തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. 17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 80 കടന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ […]