മധ്യപ്രദേശിലെ ജബൽപൂരിൽ ഭൂചലനം. ഞായറാഴ്ച രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ജബൽപൂർ, സിഹോറ, ഉമരിയ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ കുന്ദം, പനഗർ, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനമുണ്ടായി. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Related News
കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം
കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. 50 ആയി ചുരുക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിൽ നിന്ന് 10 വീതം ജനറൽ സെക്രട്ടറിമാരുണ്ടാകും. ഗ്രൂപ്പില്ലാത്തവരുടെ പ്രാതിനിധ്യം അഞ്ചാക്കും. ബാക്കി വിഷയങ്ങളിൽ ഹൈക്കമാന്റ് തീരുമാനം അനുസരിച്ചാകും പട്ടിക. കോണ്‍ഗ്രസ് നേതാക്കളും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച അവസാനിച്ചു.
മേമനെകൊല്ലി-9 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ഒൻപതാം ഭാഗം
സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു് ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന് സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും. വൈകുന്നേരങ്ങളിൽ മിക്കവാറും ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും ജെയിംസ് ബ്രൈറ്റും മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു് പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ് വരെ […]
വയനാട്ടില്‍ രാഹുലിന്റെ ലീഡ് അറുപതിനായിരം കവിഞ്ഞു
വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് അറുപതിനായിരം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.