നടൻ അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയായാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്കാര ചടങ്ങുകൾ രാവിലെ ബസന്റ് നെഗർ ശ്മശാനത്തിൽ നടന്നു. സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേര്‍ പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
Related News
കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം
എറണാകുളം ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ഏഴ് ദിവസത്തിനകം റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ക്രിമിനൽ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കോര്പ്പറേഷന്, ജി.സി.ഡി.എ സെക്രട്ടറിമാര്‍ക്ക് കലക്ടർ നോട്ടീസ് നൽകി. അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 133 വകുപ്പ് പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ നോട്ടീസ് നല്‍കിയത്. കലൂര്‍ – കടവന്ത്ര റോഡ്, തമ്മനം – പുല്ലേപ്പടി റോഡ്, തേവര ഫെറി റോഡ്, പുന്നുരുന്നി ചളിക്കവട്ടം […]
കെ.എസ്.ആര്.ടി.സി പ്രതിസന്ധി; വീണ്ടും ഹൈക്കോടതിയെ സമീപിക്കും
താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി മറി കടക്കാൻ വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ദിവസ വേതനത്തിൽ താത്കാലിക ഡ്രൈവർമാരെ കോർപ്പറേഷനിൽ നിയമിക്കേണ്ടി വരുമെന്ന ആവശ്യം ഹൈകോടതിയെ അറിയിക്കും. തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കാൻ കഴിയുമോ എന്ന സാധ്യത തേടാനും തീരുമാനിച്ചു. അതേ സമയം പ്രതിസന്ധി കാരണം ഇന്ന് 637 സർവീസുകൾ റദ്ദാക്കി. ബദൽ മാർഗം തേടി ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലാണ് വീണ്ടും ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാൻ […]
നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
വര്‍ധയിലെ വിവാദ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദി പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിച്ച് രാഹുല്‍ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ പ്രസംഗം. ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വര്‍ധയില്‍ മോദി നടത്തിയ പ്രസംഗത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചതില്‍ തിരിച്ചടി ഭയന്നാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വമെന്നായിരുന്നു മോദിയുടെ പ്രസംഗം.