കപ്പിനും ചുണ്ടിനുമിടയില്‍ ഒരു റണ്ണിന് മുംബൈക്ക് മുന്നില്‍ കീഴടങ്ങിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ ഫൈനലില്‍ തോല്‍വി സമ്മതിച്ചത്. ലസിത് മലിംഗയുടെ അവസാന പന്തില്‍ ശര്‍ദുല്‍ താക്കൂറിനെ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയാണ് മുംബൈ നാലാം തവണ കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ ഒരുപാട് വലിയ നിമിഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ധോണിയുടെ റണ്ണൌട്ടാണ് ഏറ്റവും പ്രാധാന്യമേറിയ നിമിഷമെന്നാണ് ചെന്നൈ പരിശീലകന് സ്റ്റീഫന്‍ ഫ്ലെമിങ്ങ് പറയുന്നത്.
അത് വലിയൊരു മൊമന്റായിരുന്നു. തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനമെടുക്കാന്‍ പോലും ഒരുപാട് സമയമെടുത്തു. ഈ വര്‍ഷം അദ്ദേഹം വളരെയധികം സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ആ റണ്ണൌട്ട് തന്നെയാണ് ഫൈനലിന്റെ ഗെയിം ചേഞ്ചിങ്ങ് മൊമന്റ്. ഫ്ലെമിങ്ങ് പറയുന്നു.
ഫൈനലില്‍ ഷെയിന്‍ വാട്സണ് അവസാന ഓവറില്‍ പുറത്തായതോടെ മുംബൈ കളി തിരിച്ചുപിടിക്കുകയായിരുന്നു. ഇതോടെ നാലാം തവണയും മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ചാമ്പ്യന്മാരായപ്പോള് ഫൈനലിലെ ചെന്നൈയുടെ ദുരിതയാത്ര തുടരുകയാണ്. മൂന്ന് തവണ ഐ.പി.എല്‍ ചാമ്പ്യന്മാരായ ചെന്നൈ എട്ട് തവണ ഫൈനലില്‍ പ്രവേശിക്കുകയും അഞ്ച് തവണ പരാജയപ്പെടുകയും ചെയ്ത ടീമാണ്.