മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ എന്ന കാട്ടാന. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്.
Related News
നടിയെ ആക്രമിച്ച കേസ്; പള്സര് സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ രണ്ടാം ദിവസവും സാക്ഷി വിസ്താരത്തിന് ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വീഡിയോ കോൺഫറൻസിങ്ങിന് എതിരെ പൾസർ സുനി നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസിൽ വീണ്ടും വിസ്തരിക്കുന്നത്. പ്രോസിക്യൂഷന്റെ വിസ്താരം […]
അഭിഷേക് കൊലപാതകം നടത്തിയത് വ്യക്തമായ പദ്ധതി തയ്യാറാക്കി
പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലയ്ക്ക് കാരണമായത് പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന പ്രതി അഭിഷേകിന്റെ സംശയം. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് അഭിഷേക് കൊലപാതകം നടപ്പാക്കിയത്. പരീക്ഷയ്ക്കെത്തിയ അഭിഷേക് പേനാ കത്തി കൈവശം കരുതിയതും ആസൂത്രണത്തിന്റെ ഭാഗമായാണെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു വർഷമായി നിതിനയുമായി അടുപ്പത്തിലായിരുന്നു എന്നാണ് അഭിഷേക് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. പെൺകുട്ടിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നിതിനയെ വിവാഹം ചെയ്ത് നൽകാമെന്ന് അമ്മയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി അഭിഷേക് പറഞ്ഞു. എന്നാൽ […]
മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ; ദൃശ്യങ്ങൾ പുറത്ത്
പടയപ്പക്ക് നേരെയുള്ള പ്രകോപനത്തിന് അറുതിയില്ല. മൂന്നാറിൽ ജീപ്പ് ഡ്രൈവർമാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ മുഴക്കിയുമായിരുന്നു പ്രകോപനം. സംഭവത്തിൽ നടപടിയെടുക്കാതെ വനം വകുപ്പ്. അതേസമയം ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള […]