ഇടുക്കി പൂപ്പാറ തലകുളത്ത് വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കൊച്ചി ധനുഷ്കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറിക്ക് നേരെയാണ് ഒറ്റയാൻ പാഞ്ഞടുത്തത്. ലോറി തകര്‍ത്ത് ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്. ‘അരിക്കൊമ്പനെ’ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Related News
തൃശൂർ പട്ടിക്കാടിനു സമീപം ചകിരി കമ്പനിയിൽ വൻ തീപിടുത്തം
തൃശൂർ പട്ടിക്കാടിന് സമീപം ആൽപ്പാറയിലെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. ആളപായമില്ല. ഒരു വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12:30ഓടെയാണ് അപകടം ഉണ്ടായത്. പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ലോഡ് കയറ്റി നിന്നിരുന്ന വാഹനമാണ് കത്തി നശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃശൂരിൽ നിന്ന് മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ […]
ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് 100 ഐസിയു കിടക്കകൾ
ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് 100 ഐസിയു കിടക്കകൾ അടുത്തയാഴ്ച പൂർണസജ്ജമാക്കും. ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് പുതിയ തീരുമാനം ഫോർട്ട് കൊച്ചി താലൂക്കാശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളജിനെ പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റാനും യോഗത്തിൽ തീരുമാനമായി. ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സർക്കാർ മേഖലയിൽ 1000 ഓക്സിജൻ കിടക്കകൾ തയ്യാറാക്കും. ഇതോടൊപ്പം ഓക്സിജന്റെ […]
ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം, ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും. ചില ഫ്രിഡ്ജുകളുടെ പിന്‍ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാവാം. ഡെങ്കിപ്പനി […]