Sports

ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു; പ്രധാന ടീമിൽ മലയാളികൾ ഇല്ല

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. 23 പേർ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേർ അടങ്ങുന്ന ഒരു റിസർവ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേർ പുതുമുഖങ്ങളാണ്. പ്രധാന ടീമിൽ മലയാളികൾ ആരും തന്നെയില്ല. റിസർവ് നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം സഹൽ അബ്ദുൽ സമദ് ഇടം നേടിയിട്ടുണ്ട്. നാളെ കൊൽക്കത്തയിൽ പരിശീലന ക്യാമ്പ് ആരംഭിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ബാക്കിയുള്ളതിനാൽ ബെംഗളൂരു എഫ്‌സിയിലെയും എടികെ മോഹൻ ബഗാനിലെയും താരങ്ങൾ ടിയറണമെന്റ് അവസാനിച്ച് മാർച്ച് 19ന് മാത്രമേ ക്യാമ്പിന്റെ ഭാഗമാകുകയുള്ളു. ക്യാമ്പിലേയ്ക്കുള്ള റിസർവ് ടീമിന്റെ നിരയിലേക്ക് പതിനൊന്ന് താരങ്ങളുണ്ട്. ഐഎസ്എൽ ഫൈനലിന് ശേഷം പ്രധാന ടീമിലെ താരങ്ങൾക്ക് പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുകയോ വന്നാൽ റിസർവ് നിരയിലെ താരത്തിന് സ്ഥാനക്കയറ്റം നൽകും. ഈ സീസണിലെ ഇന്ത്യ സൂപ്പർ ലീഗിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയ വിശാൽ കൈത്തിനെ പ്രധാന ടീമിൽ ഉൾപെടുത്താത്തതിൽ ആരാധകർക്ക് അമർഷമുണ്ട്.

ചെറിയൊരു പരിശീലന ക്യാമ്പ് ആയതിനാൽ ടീമിന്റെ കാമ്പിന് മാറ്റം വരുത്തരുത് എന്നതിനാലാണ് പുതിയ താരങ്ങളെ ടീമിലേക്ക് അധികമായി ഉൾപെടുത്താതിരുന്നതെന്ന് ഇഗോർ സ്റ്റിമാച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. 23 പേർ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേർ അടങ്ങുന്ന ഒരു റിസർവ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേർ പുതുമുഖങ്ങളാണ്. പ്രധാന ടീമിൽ മലയാളികൾ ആരും തന്നെയില്ല. റിസർവ് നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം സഹൽ അബ്ദുൽ സമദ് ഇടം നേടിയിട്ടുണ്ട്. നാളെ കൊൽക്കത്തയിൽ പരിശീലന ക്യാമ്പ് ആരംഭിക്കും. Indian Football team Provisional squad announced

https://3237639bcdf28f366b54e77ac5a271b6.safeframe.googlesyndication.com/safeframe/1-0-40/html/container.html

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ബാക്കിയുള്ളതിനാൽ ബെംഗളൂരു എഫ്‌സിയിലെയും എടികെ മോഹൻ ബഗാനിലെയും താരങ്ങൾ ടിയറണമെന്റ് അവസാനിച്ച് മാർച്ച് 19ന് മാത്രമേ ക്യാമ്പിന്റെ ഭാഗമാകുകയുള്ളു. ക്യാമ്പിലേയ്ക്കുള്ള റിസർവ് ടീമിന്റെ നിരയിലേക്ക് പതിനൊന്ന് താരങ്ങളുണ്ട്. ഐഎസ്എൽ ഫൈനലിന് ശേഷം പ്രധാന ടീമിലെ താരങ്ങൾക്ക് പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുകയോ വന്നാൽ റിസർവ് നിരയിലെ താരത്തിന് സ്ഥാനക്കയറ്റം നൽകും. ഈ സീസണിലെ ഇന്ത്യ സൂപ്പർ ലീഗിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയ വിശാൽ കൈത്തിനെ പ്രധാന ടീമിൽ ഉൾപെടുത്താത്തതിൽ ആരാധകർക്ക് അമർഷമുണ്ട്.

ചെറിയൊരു പരിശീലന ക്യാമ്പ് ആയതിനാൽ ടീമിന്റെ കാമ്പിന് മാറ്റം വരുത്തരുത് എന്നതിനാലാണ് പുതിയ താരങ്ങളെ ടീമിലേക്ക് അധികമായി ഉൾപെടുത്താതിരുന്നതെന്ന് ഇഗോർ സ്റ്റിമാച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

മാർച്ച് 22 മുതൽ 28 വരെ ഇംഫാലിലെ ഖുമൻ ലാംപാക് സ്റ്റേഡിയത്തിലാണ് ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറുന്നത്. മ്യാൻമർ, ക്രിഗിസ്‌ റിപ്പബ്ലിക്ക് എന്നിവയാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.

സ്ക്വാഡ്:

ഗുർപ്രീത് സിംഗ് സന്ധു, ഫുർബ ലചെൻപ ടെമ്പ, അമരീന്ദർ സിംഗ്. സന്ദേശ് ജിംഗൻ, റോഷൻ സിംഗ്, അൻവർ അലി, ആകാശ് മിശ്ര, ചിംഗ്‌ലെൻസാന കോൺഷാം, രാഹുൽ ഭേക്കെ, മെഹ്താബ് സിംഗ്. സുരേഷ് വാങ്ജാം, രോഹിത് കുമാർ, അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, യാസിർ മുഹമ്മദ്, റിത്വിക് ദാസ്, ജീക്‌സൺ സിംഗ്, ലാലിയൻസുവാല ചാങ്‌തെ, ബിപിൻ സിംഗ്, ഗ്ലാൻ മാർട്ടിൻസ്. മൻവീർ സിംഗ്, സുനിൽ ഛേത്രി, ശിവശക്തി നാരായണൻ.

റിസർവ് നിര:

വിശാൽ കൈത്, പ്രഭ്സുഖൻ ഗിൽ. സുഭാശിഷ് ​​ബോസ്, പ്രീതം കോട്ടാൽ, ആശിഷ് റായ്, നരേന്ദർ ഗഹ്ലോട്ട്. ലിസ്റ്റൺ കൊളാക്കോ, നിഖിൽ പൂജാരി, സഹൽ അബ്ദുൾ സമദ്, നൗറെം മഹേഷ് സിംഗ്. ഇഷാൻ പണ്ഡിറ്റ.