വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു സ്ത്രീ മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. 63 വയസായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അമൃത്സര്‍ -കൊച്ചുവേളി എക്സ്പ്രസ് ആണ് ഇടിച്ചത്. ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.
Related News
‘കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്’; ദേവനന്ദയ്ക്ക് പുരസ്കാരം നിഷേധിച്ചതിനെതിരെ കെ.സുരേന്ദ്രൻ
മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സാേൾ ആണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. എന്നാൽ ഇതിന് പിന്നാലെ […]
എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം: ഇ പി ജയരാജൻ
കെ.വി തോമസ് വിഷയത്തിൽ പ്രതികരണവുമായി മുൻമന്ത്രി ഇ.പി ജയരാജൻ. തോമസ് കോൺഗ്രസ് വിടണമോ എന്നത് വ്യക്തി തീരുമാനമാണ്. നേതാക്കളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത്ത് കോൺഗ്രസ് ശൈലിയാണ്. ഇതാണ് കോൺഗ്രസെന്നും തന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ പാർട്ടിയുടെ നേതാവെന്നും ജയരാജൻ പറഞ്ഞു. പൊതുജനം സിപിഐഎമ്മിനെ സ്നേഹിക്കുന്നു. മറ്റ് പാർട്ടിയിലെ നേതാക്കളും ഇതിൽ ഉൾപ്പെടും. പല നേതാക്കളുടെയും ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ച് സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. മഴപെയ്യുമ്പോൾ കുട പിടിക്കാമെന്നും ആരൊക്കെ വരുമെന്ന് നോക്കാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. […]
റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം
കോട്ടയത്ത് റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. കെകെ റോഡിൽ കഞ്ഞിക്കുഴിയിലാണ് യുഡിഎഫ് പ്രവർത്തകർ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്. പൊതുമരാമത്ത് മന്ത്രി ജില്ലയിൽ എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യാസതമായ പ്രതിഷേധം. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഇവിടെ റോഡിന്റെ മധ്യഭാഗത്തു ഉൾപ്പടെ 10 ഓളം കുഴികളാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നാളുകളായി യാത്രക്കാർ പലതവണ പരാതി നൽകിയിരുന്നു. ഇതിൽ ഒന്നും നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് വ്യത്യസ്ഥ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ എത്തിയത്. […]