കേരള തീരത്ത് ഇന്ന് രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെ 1.0 മീറ്റർ മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനയാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Related News
തിരുവനന്തപുരത്തെ 129 പുതിയ കോവിഡ് കേസുകളില്‍ 122ഉം സമ്പര്‍ക്കം വഴി; നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി
പൂന്തുറയിലും പരിസര പ്രദേശത്തുമായാണ് 101 പുതിയ രോഗികള്‍. തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായ പൂന്തുറ മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൌണ് ഒരാഴ്ച കൂടി നീട്ടി. നഗരസഭാ പരിധിയിലും ഒരാഴ്ച കൂടി നിയന്ത്രണം തുടരും. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം 100 കവിഞ്ഞതോടെയാണ് നടപടി. തിരുവനന്തപുരത്ത് പുതിയ കോവിഡ് കേസുകള്‍ 129. അതില്‍ തന്നെ സമ്പര്‍ക്കം 122. പൂന്തുറയിലും പരിസര പ്രദേശത്തുമായി 101 പുതിയ രോഗികള്‍. ഇത് കൂടാതെ പുല്ലുവിള, പൂവച്ചല്‍, ആറ്റുകാല്‍ തുടങ്ങി മേഖലകളില്‍ ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. […]
പന്നിയങ്കര ടോൾ വിഷയം; സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ
പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹി ട്വന്റിഫോറിനോട് പറഞ്ഞു. പന്നിയങ്കര ടോൾ പ്ലാസയിലൂടെ സർവീസ് നടത്തുന്ന 150 ഓളം സ്വകാര്യ ബസുകൾകഴിഞ്ഞ 22 ദിവസമായി സർവീസ് നടത്തുന്നില്ല. ആ റൂട്ടിലെ ബസ് സർവീസുകളും, തൃശൂർ, പാലക്കാട് ബസുകളുടേയും സർവീസ് നിർത്തിയിട്ടും അധികൃതർ ചർച്ചയ്ക്ക് തയാറായില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹി പറഞ്ഞു. അതുകൊണ്ടാണ് മോട്ടോർ വാഹന പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് […]
കാര്‍ട്ടൂണ്‍ വിവാദം; സി.പി.ഐയെ തള്ളി പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്
ലളിതകല അക്കാദമിയുടെ കാർട്ടൂൺ വിവാദത്തിൽ സി.പി.ഐ നിലപാട് തള്ളിയും പ്രതിപക്ഷ നിലപാട് സ്വാഗതം ചെയ്തും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. അവാർഡ് പുനഃപരിശോധിക്കാൻ ലളിതകല അക്കാദമിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലൻ നിയമസഭയില്‍ പറഞ്ഞു. മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടിയിൽ വിയോജിപ്പാണെന്ന് പ്രതിപക്ഷനേതാവും പറഞ്ഞു. കാർട്ടൂൺ വിവാദത്തിൽ സർക്കാരും പ്രതിപക്ഷവും കൈ കോർക്കുകയും മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ യുടെ നിലപാട് മന്ത്രി എ. കെ ബാലൻ തള്ളിക്കളയുകയും ചെയ്യുന്നതാണ് ഇന്ന് നിയമസഭയിൽ കണ്ടത് […]